ചോറ്റാനിക്കരം... ചോറ്റാനിക്കരയിൽ പട്ടാ പകൽ വീട് കയറി ആക്രമണം.
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് 9-ാം വാർഡിൽ മഹാത്മാ നഗർ റെസിഡൻസ് അസോസിയേഷൻ പരിധിയിലെ കീഴ്‌ത്താണിക്കൽ വിനോദ് വിൽഫ്രഡ് എന്ന ആളുടെ വീട്ടിൽ ഇന്ന് (26/09/22) ഉച്ചയ്ക്ക് 12 മണിയോടെ അജ്ഞാതരായ അക്രമികൾ ബൈക്കുകളും കസേരകളും തല്ലിതകർത്തു, വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, വിനോദും ഭാര്യയും ആശുപത്രിയിൽ പോയ നേരത്താണ് സംഭവം, വീട്ടിൽ ഇവരുടെ മകൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ചോറ്റാനിക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
At Chotanikara, Patta broke into a house during the day and attacked.